ഇടുക്കി അടിമാലിയില്‍ അനധികൃതമായി മദ്യ വില്‍പന നടത്തിയ ഒരാൾ അറസ്റ്റിൽ. 20 ലിറ്റര്‍ മദ്യവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
അടിമാലി റേഞ്ച് എക്‌സൈസ് സംഘം വെള്ളത്തൂവല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ടൗണില്‍ സ്ഥിരമായി മദ്യവില്‍പ്പന നടത്തുന്ന വെള്ളത്തൂവല്‍ സ്വദേശി ജോണ്‍സണ്‍ എന്നയാളെ അറസ്റ്റ് ചെയ്തത്.20 ലിറ്റര്‍ മദ്യവും മദ്യം കടത്തുന്നതിനുപയോഗിച്ച കാറും സംഘം കസ്റ്റഡിയിലെടുത്തു. മുന്‍പും അബ്കാരി കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ജോണ്‍സണ്‍.
രാവിലെയും വൈകിട്ടും ടൗണിലുള്ള കടമുറി കേന്ദ്രീകരിച്ച് മദ്യം ഊറ്റി വില്‍പ്പന നടത്തി എക്‌സൈസുകാര്‍ വെള്ളത്തൂവല്‍ ഭാഗത്തെത്തിയാല്‍ ഉടന്‍ കടപൂട്ടി പോകലുമാണ് ഇയാളുടെ പതിവ്. രാത്രി മൊബൈല്‍ വെളിച്ചത്തിലാണ് മദ്യ വില്‍പ്പന നടത്തുക. പ്രിവന്റീവ് ഓഫീസര്‍ കെപി ബിനുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മീരാന്‍.കെ.എസ്, ഹാരിഷ് മൈദീന്‍, ഡ്രൈവര്‍ ശരത് എസ്പി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here