സാധാരണക്കാര്‍ പ്രതിസന്ധികളില്‍ നട്ടംതിരിയുമ്പോള്‍ ഇടിത്തീയായി വിലവര്‍ധനവ്

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ത്യയില്‍ സാധാരണക്കാരന്‍ വയറുമുറുക്കിയുടുത്താണ് ഓരോദിവസവും തള്ളിനീക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറികളുടെയും വിലവര്‍ദ്ധന സാധാരണക്കാരുടെ കുടുംബബഡ്ജറ്റിനെ ഇതിനകം താളം തെറ്റിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇടിത്തീ പോലെ ഗ്യാസ് വിലവര്‍ദ്ധനവ് കൂടി സാധാരണക്കാര്‍ താങ്ങേണ്ടി വരുന്നത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക ഗ്യാസ് സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറിന് 351 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ അടുക്കളയെ ദരിദ്രമാക്കുക മാത്രമല്ല പോക്കറ്റിനെക്കൂടി ഈ തീരുമാനം കൊള്ളയടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News