യുവ തലമുറയെ ലഹരി പിടികൂടുന്നു: മുഖ്യമന്ത്രി

നവകേരള നിര്‍മ്മിതിയില്‍ നിര്‍ണ്ണായക പങ്കു വഹിക്കേണ്ട യുവതയെ ലഹരി പിടികൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“വായന തന്നെ ലഹരി, വര്‍ജ്ജിക്കാം മറ്റു ലഹരികള്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സഞ്ചരിക്കുന്ന ലഹരി വിരുദ്ധ യജ്ഞം സംഘടിപ്പിക്കുന്നത്.

ബോധവത്കരണ യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഫ്‌ലാഷ് മോബും സംഘടിപ്പിച്ചിരുന്നു.സംസ്ഥാനമൊട്ടാകെയുള്ള സ്‌കൂള്‍, കോളേജ്, പഞ്ചായത്ത് തലങ്ങളില്‍ ലഹരിക്കെതിരായ ബോധവത്കരണം നടത്താനാണ് പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News