ബിജെപിയില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ സിസോദിയ അറസ്റ്റിലാകുമായിരുന്നില്ല; പരിഹസിച്ച് കെജ്രിവാള്‍

അഴിമതിക്കേസില്‍ അറസ്റ്റിലായ മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിക്കാരെ നന്നായി സേവിച്ചതുകൊണ്ടാണ് സിസോദിയ അറസ്റ്റിലായതെന്നും ബിജെപിയില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ യാതൊരുവിധ നടപടികളും ഉണ്ടാകുമായിരുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ബിജെപിയോട് വലിയ എതിര്‍പ്പുണ്ടെന്നും എഎപിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.

സിസോദിയയുടെ അറസ്റ്റുകൊണ്ടൊന്നും ആംആദ്മി പാര്‍ട്ടിയെ തടയാനാകില്ല. സിസോദിയ എഎപിയുടെ മാത്രം അഭിമാനമല്ല, രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. മദ്യനയത്തില്‍ അഴിമതിയില്ലെന്നും സിസോദിയയുടെ വസതിയിലും ബാങ്ക് ലോക്കറിലും പരിശോധന നടത്തിയിട്ട് ഒരു ആയിരം രൂപ പോലും കണ്ടെത്തിയില്ലെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News