തുളസിയും ശര്‍ക്കരയും കൊണ്ടൊരു മിശ്രിതം, ജലദോഷം മാറ്റാം ഈസിയായി

തണുപ്പില്‍ നിന്ന് ചൂടിലേക്കും തിരിച്ചുമുള്ള കാലാവസ്ഥാമാറ്റങ്ങള്‍ ജലദോഷം, ചുമ, പനി തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകളാണ് തുളസിയിലയും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം. ജലദോഷം, പനി, ദഹനക്കേട് തുടങ്ങിയ വൈറല്‍ അണുബാധകളെ ചെറുക്കാന്‍ ഈ മിശ്രിതം സഹായിക്കും.

തുളസി ചേര്‍ക്കുന്നത് ശരീരത്തിന് ആന്റിഓക്സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റിവൈറല്‍ ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. തുളസിയില്‍ ഒലിയാനോളിക് ആസിഡ്, ഉര്‍സോളിക് ആസിഡ്, റോസ്മാരിനിക് ആസിഡ്, യൂജെനോള്‍, കാര്‍വാക്രോള്‍, ലിനാലൂള്‍, ബീറ്റാ-കാരിയോഫില്ലിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ശര്‍ക്കരയില്‍ സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നതാണ്. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാലും തുളസിയില്‍ ഫലപ്രദമായ ആന്റിഓക്സിഡന്റുകളും ആന്റിസെപ്റ്റിക്, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News