അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഈടാക്കില്ല

അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഈടാക്കില്ല. അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണമെന്നത് നിര്‍ദ്ദേശം മാത്രമാണെന്നും ഇപ്പോള്‍ നടപ്പാക്കില്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ കുറവ് ചര്‍ച്ചയായിരുന്നു. ഇത്തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാന വര്‍ദ്ധനവിന് ഉയര്‍ന്നുവന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായിരുന്നു അടച്ചിട്ട വീടുകളുടെ അധിക നികുതിയെന്നത്. തദ്ദേശസ്വയം ഭരണ വകുപ്പ് ചര്‍ച്ച ചെയ്യുന്നതാണ് ഈ നിര്‍ദ്ദേശം, അതിപ്പോള്‍ നടപ്പിലാക്കേണ്ടെന്നാണ് നിലപാട് എന്നും ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

ഒരു വ്യക്തിയുടെ പേരിലുള്ള ഒന്നിലധികമുള്ള വീടുകളില്‍ അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് പ്രവാസി സംഘടനകള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന സാഹചര്യത്തില്‍ ഇത്തരം അധികനികുതി ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു ഫൊക്കാന അടക്കമുള്ള പ്രവാസി സംഘടനകള്‍ ഉയര്‍ത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News