സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പാലക്കാട് ജില്ലയില്‍. ജാഥയെ ജില്ലാ അതിര്‍ത്തിയായ വിളയൂരില്‍ വരവേറ്റു. തുടര്‍ന്ന് പട്ടാമ്പിയിൽ ഉജ്ജ്വല സ്വീകരണമൊരുക്കി. വികസിത രാജ്യങ്ങളിലേതുപോലുള്ള ജീവിത നിലവാരം കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ഉറപ്പു വരുത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
വൈകിട്ട് ഏഴു മണിയോടെ ജാഥ ജില്ലാ അതിര്‍ത്തിയായ പുലാമന്തോളിലെത്തി. തുടര്‍ന്ന് വിളയൂരില്‍ ജാഥയെ വരവേറ്റു. കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍, ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ എന്‍ എന്‍ കൃഷ്ണദാസ്, സി കെ രാജേന്ദ്രന്‍, കെ എസ് സലീഖ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പൊതുയോഗ കേന്ദ്രമായ പട്ടാമ്പിയിലേക്ക്. ആയിരങ്ങളാണ് പട്ടാമ്പിയില്‍ കാത്തുനിന്നത്. വികസിത രാജ്യങ്ങളിലേതുപോലുള്ള ജീവിത നിലവാരം കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ഉറപ്പു വരുത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
രാവിലെ തൃത്താല കൂറ്റനാടാണ് ആദ്യ സ്വീകരണം. 11 മണിയ്ക്ക് ചെറുപ്പുളശ്ശേരിയിലും ഉച്ചയ്ക്ക് ശേഷം ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, കോങ്ങാട് എന്നിവിടങ്ങളിലും സ്വീകരണം നല്‍കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here