ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണ സമിതി: സുപ്രീംകോടതി ഉത്തരവ് നാളെ

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി നാളെ ഉത്തരവിറക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിക്കുക. അന്വേഷണത്തിനായി ജുഡീഷ്യല്‍ സമിതിക്ക് രൂപം നല്‍കണമെന്ന്, അദാനിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാരും സെബിയും ആവശ്യപ്പെട്ടിരുന്നു.

സീല്‍വെച്ച കവറില്‍ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറുകയാണെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിരുന്നു. എന്നാല്‍ സീല്‍ വെച്ച കവറില്‍ പേരുകള്‍ വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മറുപടി നല്‍കുകയായിരുന്നു. അന്വേഷണ സമിതിയില്‍ ആരൊക്കെ അംഗങ്ങളാകണമെന്നത് എന്തിന് രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി ചോദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞ വിവരങ്ങള്‍ വെളിപ്പെടുത്താനും സീല്‍വെച്ച കവറിലുള്ള രേഖകള്‍ വേണ്ടെന്നും വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിന്റെ നിര്‍ദ്ദേശം സോളിസിറ്റര്‍ ജനറല്‍ പരസ്യപ്പെടുത്തിയെങ്കിലും അത് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ കോടതി സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ അംഗീകരിച്ചാല്‍ അത് സര്‍ക്കാരിന്റെ സമിതിയായി മാറുമെന്നും മറുപടി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News