അമിത വേഗത്തിലെത്തിയ കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചു: യുവാവ് മരിച്ചു

അമിത വേഗതയിലെത്തിയ കാര്‍ വൈദ്യുത തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മഹാരാഷ്ട്രയിലെ താനെയിലെ ഗോഡ്ബന്ദര്‍ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. 22കാരനായ യുവാവാണ് അപകടത്തില്‍ മരിച്ചത്.

പരുക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും കപൂര്‍ബവ്ഡി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News