ഗര്‍ഭകാലത്തും ശേഷവും അമ്മയും കുഞ്ഞും പാലിക്കേണ്ട ഭക്ഷണശീലങ്ങള്‍

ഗര്‍ഭിണിയുടെ പോഷണവും കുഞ്ഞ് ജനിച്ച് ആദ്യ രണ്ട് വര്‍ഷത്തെ പോഷണവും വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ വിത്തുകള്‍ പാകേണ്ടത് അമ്മയുടെ ഗര്‍ഭകാലത്തില്‍ നിന്നുമാണ്.

കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് ഒഴിവാക്കാന്‍ ഗര്‍ഭകാലം മുതല്‍ ഭക്ഷണരീതി ക്രമപ്പെടുത്തണം. ഗര്‍ഭിണി സമീകൃതാഹാരം തുടക്കം മുതല്‍ തന്നെ പാലിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുമെന്നുറപ്പാക്കാം. മാതാപിതാക്കളുടെ അറിവില്ലായ്മ, തെറ്റായ ഭക്ഷണശീലങ്ങള്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, മറ്റ് അസുഖങ്ങള്‍, സാമ്പത്തികസ്ഥിതി എന്നിവയെല്ലാം പോഷകാഹാരക്കുറവിന് കാരണമായേക്കാം. ഗര്‍ഭാവസ്ഥയില്‍ ആവശ്യം വേണ്ട പോഷകങ്ങള്‍ അയണ്‍, ഫോളിക് ആസിഡ്, കാത്സ്യം, വൈറ്റമിനുകള്‍, പ്രോട്ടീന്‍ എന്നിവയാണ്.

ആറുമാസം വരെ പ്രായമായ കുഞ്ഞിന് അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ഏറ്റവും നല്ല സമീകൃതാഹാരം. അമ്മയുടെ ആഹാരം സമീകൃതവും കുഞ്ഞിന് ആവശ്യമായ പാല്‍ നല്‍കാന്‍ കഴിയുന്നതും ആയിരിക്കണം. ധാന്യങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ പയര്‍ – പരിപ്പ് വര്‍ഗ്ഗങ്ങള്‍, മീന്‍, മുട്ട, മാംസം, പാല്‍, പച്ചക്കറികള്‍, ഇലക്കറികള്‍, നട്‌സ് എന്നിവയും ആവശ്യത്തിന് ജലവും ഉള്‍പ്പെടുത്തണം.

ആറുമാസത്തിന് ശേഷം കുഞ്ഞിന് കുറുക്ക് രൂപത്തില്‍ ചെറു അളവില്‍ പലതരം ധാന്യക്കൂട്ടുകള്‍, ഏത്തക്കാപ്പൊടി, റാഗി, പച്ചക്കറികള്‍ വേവിച്ച് ഉടച്ചത്, പരിപ്പ്, പഴച്ചാറുകള്‍, എന്നിവയും ഒപ്പം മുലപ്പാലും നല്‍കണം. ഈ പ്രായത്തില്‍ അയണ്‍, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണത്തിന് മുന്‍തൂക്കം നല്‍കണം.

ഒരു വയസ്സ് മുതല്‍ കുഞ്ഞിന് കുടുംബത്തിന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കൊടുത്ത് തുടങ്ങാം. ഒരു വയസ്സു മുതല്‍ കുഞ്ഞുങ്ങളെ മുതിര്‍ന്നവര്‍ കഴിക്കുന്ന എല്ലാതരം ഭക്ഷണവും കഴിക്കാന്‍ പരിശീലിപ്പിക്കണം.

മൂന്ന് വയസ്സുവരെയുള്ള പ്രായത്തിലാണ് അവര്‍ പുതിയ രുചികളും ഭക്ഷണശീലങ്ങളും ഇഷ്ടങ്ങളും പഠിക്കുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപ്പ്, മധുരം, എണ്ണ എന്നിവ മിതമായി ഉപയോഗിച്ച് ശീലിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News