മാമുക്കോയ ശ്രീധരന്‍ ആശാരിയായെത്തുന്ന ‘ഉരു’ വെള്ളിയാഴ്ച തീയേറ്ററുകളില്‍

മാമുക്കോയ, ശ്രീധരന്‍ ആശാരി എന്ന വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉരു’ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും. ബേപ്പൂരിലെ ഉരു നിര്‍മ്മാണവുമായി ബന്ധപ്പെട്ട കഥ പറയുന്ന സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്‌റഫ് ആണ്.

ബേപ്പൂരിലെ ഉരു നിര്‍മ്മാണം പശ്ചാത്തലമാക്കിയ സിനിമയില്‍ പ്രവാസികളുടെ മടക്കവും പ്രമേയമാണ്. ശ്രീധരന്‍ ആശാരി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് സിനിമയില്‍ മാമുക്കോയ അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ യു മനോജും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്‌റഫ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഉരുവിനും സിനിമയില്‍ മുഖ്യസ്ഥാനം ഉണ്ടെന്ന് സംവിധായകന്‍ ഇ എം അഷറഫ് പറഞ്ഞു.

മഞ്ജു പത്രോസ്, രാജേന്ദ്രന്‍ തായാട്ട്, അനില്‍ ബേബി തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മന്‍സൂര്‍ പള്ളൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പ്രഭാവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് കമല്‍ പ്രശാന്ത് ആണ് ഈണം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News