തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് നാളെ വിധി പ്രഖ്യാപിക്കും. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.
രണ്ട് വിധികള്‍ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഉണ്ടാകും. ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് അജയ് റുസ്തഗിയും ആണ് വിധികള്‍ പ്രസ്താവിക്കുക. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കണമെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന സംവിധാനം തുടരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച രീതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here