ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണി മുതല്‍ മൂന്നിടത്തും വോട്ടെണ്ണല്‍ ആരംഭിക്കും. ത്രിപുരയില്‍ ആകെയുള്ള 60 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍, മേഘാലയയിലും നാഗാലാന്‍ഡിലും ആകെയുള്ള 60-ല്‍ 59 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിലും നാഗാലാന്‍ഡിലും തുടര്‍ഭരണം എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. മേഘാലയയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
2024 പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഈ വര്‍ഷം നടക്കുന്ന 9 നിയമസഭ തെരഞ്ഞെടുപ്പുകളും അതീവ നിര്‍ണായകമാണ്. ത്രിപുരയില്‍ ബിജെപി, സിപിഐഎം നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം, തിപ്ര മോത എന്നിങ്ങനെ ത്രികോണ മത്സരമാണ് നടക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അധികാര തുടര്‍ച്ച പ്രവചിക്കുമ്പോഴും ത്രിപുരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഇടതുസഖ്യം അധികാരം പിടിച്ചടക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ പ്രവചനം.
പുറത്ത് വന്ന നാല് സര്‍വേകളും നാഗാലാന്‍ഡില്‍ ബിജെപി- എന്‍ഡിപിപി സഖ്യം ഉജ്ജ്വല വിജയം നേടുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ച മേഘാലയയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് 4 എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. കോണ്‍റാഡ് സങ്മയുടെ എന്‍പിപി പരമാവധി 26 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും എന്നാണ് പ്രവചനങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here