അമിതാഭ് ബച്ചന്റെയും ധര്‍മേന്ദ്രയുടെയും വീടുകള്‍ക്കുനേരെ ബോംബ് ഭീഷണി

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, വ്യവസായി മുകേഷ് അംബാനി എന്നിവരുടെ വീടുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി. നാഗ്പൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതന്‍ ഫോണ്‍ വിളിക്കുകയും ഇവരുടെ വീടുകള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ വസതികള്‍ ബോംബ് വെച്ച് തകര്‍ക്കാന്‍ 25 അംഗ സംഘം മുംബൈയിലെത്തിയിട്ടുണ്ടെന്നും അജ്ഞാതന്‍ പറഞ്ഞു. ഉടന്‍തന്നെ നാഗ്പൂര്‍ പൊലീസ് മുംബൈ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് സംഘവും ബോംബ് സ്‌ക്വാഡും വസതികള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബച്ചനും ധര്‍മേന്ദ്രയും മുംബൈയിലെ ജുഹുവിലാണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News