ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന്റെ വിധിയറിയുന്നതിന് പിന്നാലെ സുപ്രീം കോടതിയില്‍ നിന്ന് ഇന്ന് വരാനിരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന സുപ്രധാന വിധി. ത്രിപുരയില്‍ ബിജെപിക്ക് തുടര്‍ഭരണം ലഭിക്കുമോ? അതോ ഇടത് മുന്നണി അധികാരം തിരിച്ചു പിടിക്കുമോ? എന്നത് വെളിവാകുന്നതിന് ശേഷമാകും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞേക്കാവുന്ന വിധി പ്രസ്താവിക്കുക.
തെരെഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ നിഷ്പക്ഷ സംവിധാനം വേണമോ എന്ന ഹര്‍ജിയിലാണ് ഇന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പ്രസ്താവിക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്നതിന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കൂടി ഉള്‍പ്പെടുന്ന നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്നാണ് ഹര്‍ജി. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്നിവര്‍ ഉള്‍പ്പെടുന്നതാവണം നിഷ്പക്ഷ സമിതിയെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാറാണ്. ഈ സംവിധാനം തുടരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് അജയ് റസ്തോഗിയും അടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജിയില്‍ വിധി പറയുക. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തരത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വിധിയായി ഒരു പക്ഷേ അത് മാറും.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സമിതിയെ നിയോഗിച്ചുകൊണ്ടുളള മറ്റൊരു പ്രധാന വിധിയും സുപ്രീംകോടതിയില്‍ നിന്നും ഇന്നുണ്ടാകും. സമിതിക്ക് നേതൃത്വം നല്‍കുന്ന വിരമിച്ച സുപ്രീംകോടതി ജഡ്ജിയെയും മറ്റ് അംഗങ്ങളെയും കോടതി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here