തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍മാര്‍ പിടിയില്‍. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പ്രദീപ് കോശി, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. വീണ വര്‍ഗീസ് എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്.

താലൂക്ക് ആശുപത്രിക്ക് അടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന വീട്ടില്‍നിന്നാണ് ഡോക്ടര്‍മാര്‍ പിടിയിലായത്. പൂവ്വത്തൂര്‍ സ്വദേശി ആഷിക്കിന്റെ പരാതിയിലാണ് വിജിലന്‍സ് നടപടിയെടുത്തത്. ആഷിക്കിന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാണ് പണം ആവശ്യപ്പെട്ടത്.

വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നത്. അതിന് മുമ്പായി ബുധനാഴ്ച പ്രദീപ് കോശിക്ക് 3000 രൂപയും വീണ വര്‍ഗീസിന് 2000 രൂപയും നല്‍കിയാല്‍ മാത്രമേ ശസ്ത്രക്രിയ ചെയ്യുകയുള്ളു എന്നറിയിച്ചു. പൊതുപ്രവര്‍ത്തകനായ ആഷിക്ക് ഇതോടെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News