സന്തോഷ് ട്രോഫി, ചരിത്രം കുറിച്ച് മേഘാലയ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കലാശ പോരാട്ടത്തിലേക്ക് കുതിച്ച് മേഘാലയ. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മേഘാലയ ഫൈനലില്‍ കടക്കുന്നത്. ഫൈനലില്‍ കര്‍ണാടകയാണ് എതിരാളികള്‍. സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കരുത്തരായ പഞ്ചാബിനെ തോല്‍പ്പിച്ചാണ് മേഘാലയ ചരിത്രം കുറിച്ചത്.

തൊണ്ണൂറ്റിയൊന്നാം മിനുട്ടില്‍ ഷീന്‍ സ്റ്റെവെന്‍സന്‍ സൊഹ്തംഗ് നേടിയ ഗോളാണ് മേഘാലയയെ ഫൈനലിലെത്തിച്ച്. മത്സരത്തില്‍ ആദ്യമായി പതിനാറാം മിനിട്ടില്‍ ഗോള്‍ വലകുലുക്കിയത് പഞ്ചാബായിരുന്നു. ദീപക് കുമാര്‍ നേടിയ ഗോളിന് മുപ്പത്തിയേഴാം മിനിട്ടില്‍ ഫിഗോ സിന്‍ഡായിയിലുടെ മേഘാലയ മറുപടി നല്‍കി. സമനിലയില്‍ തുടര്‍ന്ന മത്സരത്തിന്റെ വിധി മേഘാലയയുടെ സ്റ്റെവെന്‍സന്‍ സൊഹ്തംഗ് അധിക സമയത്ത് നേടിയ ഗോളിലൂടെ മാറിമറിയുകയായിരുന്നു.

സര്‍വീസസിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു കര്‍ണാടകയുടെ ഫൈനല്‍ പ്രവേശം. കര്‍ണാടകക്കുവേണ്ടി റോബിന്‍ യാദവ്, പി. അങ്കിത് , എം. സുനില്‍ കുമാര്‍ എന്നിവര്‍ സര്‍വീസസിന്റെ വല കുലുക്കി. ബികാഷ് ഥാപ്പയാണ് സര്‍വീസസിനായി ആശ്വാസ ഗോള്‍ നേടിയത്. റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു സെമി പോരാട്ടങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News