140 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. കങ്ങരപ്പടിയിലെ വീട്ടില്‍ നിന്ന് 140 ഗ്രാം എംഡിഎംഎയുമായി ഷമീം ആണ് കസ്റ്റഡിയിലായത്. കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ലഹരി വില്‍പ്പന.

സമീപകാലത്ത് കൊച്ചി കണ്ട ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് ബുധാനാഴ്ച നടന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ എംഡിഎംഎ എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെല്ലിന്റെ പ്രത്യേക വിഭാഗം നടത്തിയ പരിശോധനയിലാണ് 140 ഗ്രാം എംഡിഎംഎ ഷമീമിൽ നിന്നും പിടികൂടിയത്. ഷമീമിന്റെ കങ്ങരപടിയിലെ വീട് കേന്ദ്രീകരിച്ചാണ് ലഹരി ഇടപാടുകൾ നടന്നിരുന്നത്.

ബംഗളൂരുവിൽ നിന്ന് സ്ഥിരമായി എംഡിഎംഎ എത്തിച്ചിരുന്നുവെന്നും വീട്ടിൽ മാസങ്ങളായി വിൽപ്പന നടത്തുന്നുണ്ടായിരുന്നുവെന്നും ഷമീം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി കസ്റ്റഡിയിൽ എടുത്ത ഷമീമിനെ വിശദമായി ചോദ്യം ചെയ്തശേഷമാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷമീമിന് പുറമേ കൂടുതൽ പേർക്ക് ലഹരി ഇടപാടിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News