‘അച്ഛനെക്കൊന്നു’, അയല്‍വാസികളോട് പറഞ്ഞ് മകന്‍ ഒളിവില്‍പ്പോയി

തിരുവനന്തപുരം കിളിമാനൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ രാജനാ(60)ണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം മകന്‍ സുരാജ് എന്ന് വിളിക്കുന്ന രാജേഷ്(28) ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം.

കഴുത്തില്‍ തോര്‍ത്തുകൊണ്ട് മുറുക്കിയ നിലയിലാണ് രാജന്റെ മൃതദേഹം കാണപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിന്‍കീഴിലുള്ള ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയല്‍വാസികളോട് വിളിച്ചറിയിച്ച ശേഷം കടന്നു കളയുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News