വീണ്ടും അരിക്കൊമ്പന്റെ വിളയാട്ടം, വീട് തകര്‍ത്തു

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ താമസക്കാരിയായ അമ്മിണിയമ്മയുടെ വീട് അരിക്കൊമ്പന്‍ തകര്‍ത്തു. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. കിടപ്പ് രോഗിയായ അമ്മിണിയമ്മ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയത്. അമ്മിണിയമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
കിടപ്പ് രോഗി ആയതിനാല്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടാനും അവര്‍ക്ക് സാധിച്ചില്ല. ഫോണ്‍ വിളിച്ച് അറിയിച്ച ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരും ആളുകളും എത്തിയാണ് ആനയെ തുരത്തി ഓടിച്ചത്. ചുടുകാട് പ്രദേശത്ത് നിലയുറപ്പിച്ച ആന പുലര്‍ച്ചെയാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News