കിടിലന്‍ ഡ്രസില്‍ തിളങ്ങി കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമാലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന നായികമാരിലൊരാളാണ് കീര്‍ത്തി സുരേഷ്. മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളില്‍ കീര്‍ത്തി അഭിനയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

ഷിമ്മറി മെറ്റീരിയലില്‍ ഒരുക്കിയ ഗൗണ്‍ അണിഞ്ഞുള്ള കീര്‍ത്തിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത നിറങ്ങളുള്ള ഗൗണ്‍ താരത്തിന് സ്റ്റൈലിഷ് ലുക്ക് നല്‍കുന്നുണ്ട്. ഹാള്‍ട്ടര്‍ നെക്കാണ് ഗൗണിന്റെ പ്രത്യേകത.

ജോജെറ്റ് മെറ്റീരിയലിലാണ് ഗൗണ്‍ ഒരുക്കിയത്. അയിഷ റാവൂ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 39,900 ആണ് ഗൗണിന്റെ വില. അവാര്‍ഡ് നിശയ്ക്കായി താരം അണിഞ്ഞതാണെന്നാണ് വ്യക്തമാകുന്നത്.

നാനി പ്രധാന കഥാപാത്രമായെത്തുന്ന ‘ദസറ’ ആണ് കീര്‍ത്തിയുടെ പുതിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News