അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫൈസാബാദില്‍ നിന്ന് 267 കിലോമീറ്റര്‍ വടക്കുകിഴക്ക് 245 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിലടക്കം തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ 10 കിലോമീറ്റര്‍ താഴ്ച്ചയിലാണ് സംഭവിക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറയുന്നു.
ഫൈസാബാദില്‍തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകളാണുണ്ടാക്കുന്നത്. രാജ്യത്ത് കഴിഞ്ഞവര്‍ഷം ജൂണിലുണ്ടായ ഭൂചലനത്തില്‍ ആയിരത്തിലധികം പേര്‍ മരിക്കുകയും അറുനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പക്തിക, ഖോസ്ത് പ്രവിശ്യകളിലാണ് അന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായത്ത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും അപകടകരമായ ഭൂചലനമാണ് അന്ന് അഫ്ഗാനിസ്ഥാനില്‍ അനുഭവപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here