പട്ടാപ്പകൽ കാമുകിയെ തല്ലി, യുവാവിനെ തടഞ്ഞ് മാപ്പുപറയാനാവശ്യപ്പെട്ട് നടൻ

ഹൈദരാബാദിൽ പട്ടാപ്പകൽ നടുറോഡിൽ കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞ് മാപ്പുപറയാനാവശ്യപ്പെട്ട് തെലുങ്ക് നടൻ നാഗശൗര്യ. ബുധനാഴ്ചയാണ് സംഭവം നടന്നത്.

യുവതിയെ അടിച്ചതിന് മാപ്പുപറയാനാവശ്യപ്പെടുന്ന നാഗശൗര്യയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. തിരക്കേറിയ റോഡിൽവച്ചാണ് യുവാവ് പെൺകുട്ടിയെ തല്ലിയത്. എന്നാൽ നടൻ പറയുന്നത് കേൾക്കാതെ പിന്തിരിയാനൊരുങ്ങുന്ന യുവാവിന്റെ കൈയിൽ പിടിച്ച് നിർത്തുകയാണ് നടൻ.  ഇത് തന്റെ കാമുകിയാണെന്നായിരുന്നു യുവാവിന്റെ പ്രതികരണം. നിങ്ങളുടെ കാമുകിയായിരിക്കാം, എന്നാൽ അവരോട് ഇങ്ങനെ മോശമായി പെരുമാറാം എന്നല്ല അതിനര്‍ത്ഥമെന്ന് നാഗശൗര്യ യുവാവിനോട് പറഞ്ഞു. തുടർന്ന് യുവതിയോട് മാപ്പുപറയാൻ നാഗശൗര്യ ആവർത്തിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും മാപ്പുപറയണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. നടന്റെ ഇടപെടലിനെ നിരവധിപ്പേരാണ് പ്രശംസിച്ചത്.

‘ഫലാന അബ്ബായി ഫലാന അമ്മായി’ ആണ് പുറത്തിറങ്ങാനിരിക്കുന്ന നടന്റെ പുതിയ ചിത്രം. മാർച്ച് 17-ന് ചിത്രം തിയറ്ററുകളിലെത്തും. ശ്രീനിവാസ് അവസരാല സംവിധാനം ചെയ്ത ചിത്രത്തിൽ മാളവിക നായരാണ് നായിക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News