വരുമാനം ഇരട്ടിപ്പിച്ച് ബിജെപി, കൂടുതലും ഇലക്ടറല്‍ ബോണ്ട് മുഖേന

രാഷ്ട്രീയപ്പാര്‍ട്ടികളില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് ബിജെപിക്കെന്ന് റിപ്പോര്‍ട്ട്. രണ്ടാമതായി തൃണമൂല്‍ കോണ്‍ഗ്രസ്സും (545.74 കോടി) മൂന്നാമതായി കോണ്‍ഗ്രസുമാണ് (541.27 കോടി) പട്ടികയിലുള്ളത്.

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് ബിജെപിക്ക് റെക്കോര്‍ഡ് വരുമാനം ലഭിച്ചതായി അറിഞ്ഞത്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ ബി.ജെ.പിയുടെ വരുമാനം 1,917 കോടിയാണെന്ന് പഠനം സൂചിപ്പിക്കുന്നു. 20-21 സാമ്പത്തികവര്‍ഷത്തില്‍ ലഭിച്ച 753 കോടി രൂപയേക്കാളും ഇരട്ടിയാണ് പുതിയ സാമ്പത്തികവര്‍ഷത്തില്‍ ബി.ജെപിക്ക് ലഭിച്ചതെന്നും പഠനം പറയുന്നു. എന്നാല്‍ ഇതില്‍ പകുതിയിലേറെയും ഇലക്ടറല്‍ ബോണ്ട് വഴിയായതിനാല്‍ ആരാണ് സംഭാവന നല്‍കിയതെന്നോ മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവരില്ല.

എട്ട് ദേശീയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിവരങ്ങളാണ് പഠനത്തിനായി എന്‍.ജി.ഒ ശേഖരിച്ചത്. മൊത്തം രാഷ്ട്രീയപ്പാര്‍ട്ടികളുടെ വരുമാനത്തിന്റെ 58 ശതമാനത്തോളം ബി.ജെ.പിയുടേതാണ് എന്നതാണ് പഠനം മുന്നോട്ടുവെക്കുന്ന ഞെട്ടിക്കുന്ന വസ്തുത. എന്നാല്‍ വരുമാനത്തിന്റെ 50 ശതമാനം പോലും ബി.ജെ.പി ഉപയോഗിച്ചിട്ടില്ല എന്നും പഠനം പറയുന്നു. മാത്രമല്ല, എന്‍.പി.പി, ബി.എസ്.പി, സി.പി.ഐ.എം തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നതായും പഠനം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here