‘ടിക് ടോക്’ നിരോധിക്കാൻ യു.എസ്

യു.എസിൽ ടിക് ടോക് നിരോധിച്ചേക്കും. ഇതിനായുള്ള ബിൽ പാസാക്കി, യു.എസ് വിദേശകാര്യസമിതി ജോ ബൈഡന് അധികാരം നൽകി. ഡെമോക്രറ്റുകൾക്കിടയിലെയും കടുത്ത എതിർപ്പ് മറികടന്നാണ് ബില്ലിന് സമിതിയുടെ അംഗീകാരം ലഭിച്ചരിക്കുന്നത്.

ചൈനീസ് ആപ്പ് ആയ ടിക്ക് ടോക് സ്വകാര്യവിവരങ്ങൾ ചോർത്തുന്നു എന്നാരോപിച്ചാണ് സമിതി നിരോധനത്തിന് അംഗീകാരം നൽകിയത്. ടിക് ടോക് ഫോണിൽ ഡൌൺലോഡ് ചെയ്യുന്നവർ ചൈനീസ് ഭരണകൂടത്തിനായി നിങ്ങളെ സ്വയം തുറന്നുവെക്കുകയാണ് എന്ന തരത്തിലുള്ള ആരോപണങ്ങൾ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് നേതാക്കൾ അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. എന്നാൽ അടുത്തിടെയുണ്ടായ ചൈനീസ് ബലൂൺ വിഷയമാണ് നിരോധനം പെട്ടെന്ന് വേണമെന്നുള്ള ആവശ്യത്തിലേക്ക് സമിതിയെ എത്തിച്ചത്.

ടിക് ടോക് നിരോധിക്കാൻ സമിതി ബൈഡന് അധികാരം നൽകിയെങ്കിലും സെനറ്റ് ബിൽ അംഗീകരിച്ചാൽ മാത്രമേ നീക്കത്തിന് സാധുതയുണ്ടാകുകയുള്ളു. ഡെമോക്രാറ്റുകൾ അടക്കം ബില്ലിന് എതിരായിരിക്കുന്നത് ബൈഡന് തലവേദനയാകും. ബില്ലിൽ നിരോധനം എങ്ങനെ വേണമെന്നോ, പ്രായോഗികമായ വശങ്ങളേതെന്നോ ഒന്നും പ്രതിപാദിച്ചിട്ടില്ല എന്നത് ഒരു ന്യൂനതയായി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ രാജ്യസുരക്ഷയെ മുൻനിർത്തിയുള്ള തീരുമാനം എന്ന നിലയ്ക്ക് ഈ ബില്ലിന് അംഗീകാരം നേടിയെടുക്കാനാണ് ബൈഡൻ ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News