സംവരണം, ബാബരി വിഷയത്തിൽ സുപ്രധാന വിധിനൽകിയ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എഎം അഹമ്മദി അന്തരിച്ചു

സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ്  എഎം അഹമ്മദി അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം.  പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ വിഷയത്തിലെ  നാഴികക്കല്ലായ ഇന്ദ്ര സാഹ്നി വേഴ്സസ്  യൂണിയൻ ഓഫ് ഇന്ത്യ (1992 നവംബർ 16), ബാബരി മസ്ജിദുമായി ബന്ധപ്പെട്ട  ഇസ്മായിൽ ഫാറൂഖി വേഴ്സസ്  യൂണിയൻ ഓഫ് ഇന്ത്യ (1994 ഒക്ടോബർ 24) ‘ തുടങ്ങിയ സുപ്രധാന വിധിന്യായങ്ങളിൽ  ജസ്റ്റിസ് അഹമ്മദി ഭാഗമായിരുന്നു.

1932ൽ ഗുജറാത്തിലെ സൂറത്തിലാണ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹമ്മദി ജനിച്ചത്. 1964ൽ അഹമ്മദാബാദ് സിറ്റി സിവിൽ & സെഷൻസ് കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 1976ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.  1988 ഡിസംബറിൽ സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം 1994 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീം കോടതി ജസ്റ്റിസ്, ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന  കാലത്ത് ജസ്റ്റിസ് അഹമ്മദി 232 വിധിന്യായങ്ങൾ പ്രസ്താവിച്ചു.  811 കേസുകൾ പരിഗണിച്ച ബെഞ്ചുകളുടെ ഭാഗവുമായിരുന്നു. അലിഗഡ് മുസ്ലീം സർവകലാശാലയിൽ ചാൻസലറായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിൽ,  ന്യൂനപക്ഷ അവകാശങ്ങൾ പോലുള്ള രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ അദ്ദേഹം വിരമിച്ചതിന് ശേഷം തന്റെ ജീവിതം ഉപയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News