സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് അദാനി

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഗൗതം അദാനി. ട്വിറ്ററിലൂടെയായിരുന്നു അദാനിയുടെ പ്രതികരണം.

സുപ്രീം കോടതിയുടെ ഉത്തരവിനെ അദാനി ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു.  ഇത് സമയബന്ധിതമായി യഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരും. സത്യം ജയിക്കും എന്നാണ് അദാനി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

റിട്ട.ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെ അധ്യക്ഷനായ സമിതിയെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സുപ്രീം കോടതി നിയോഗിച്ചത്. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. ബാങ്കിംഗ് മേഖലയിലെ വിദഗ്ധരായ കെവി കാമത്ത്, ഒപി.ഭട്ട്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി, റിട്ട. ജസ്റ്റിസ് ജെപി ദേവ്ധര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News