സ്വാദിഷ്ടമായ സ്‌പെഷ്യല്‍ ചീര പച്ചടി

വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ഊണിനൊപ്പം കഴിക്കാം ടേസ്റ്റി ചീര പച്ചടി. പച്ചക്കറി കഴിക്കാന്‍ മടിയുള്ളവര്‍ക്കും ടേസ്റ്റി ആയിട്ടുള്ള ചീര പച്ചടി കഴിക്കാം. തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

ചുവന്ന ചീര – ഒരു കപ്പ്, പൊടിയായി അരിഞ്ഞെടുത്തത്

പച്ചമുളക് – 2, വട്ടത്തില്‍ അരിഞ്ഞെടുത്തത്

കട്ട തൈര – രണ്ട് കപ്പ്

ഉപ്പ് – പാകത്തിന്

കുഞ്ഞുള്ളി – 10 എണ്ണം, വട്ടത്തില്‍ അരിഞ്ഞെടുത്തത്

എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

കടുക് – ഒരു ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

തയ്യാറാക്കുന്ന വിധം

ഒരു ചീനചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാന്‍.

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക.

ആവി കയറ്റിയ ചീരയും ചേര്‍ക്കുക. തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.

ചീര പച്ചടി തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News