വനിതാ ടിക്കറ്റ് പരിശോധകയെ കൈയ്യേറ്റം ചെയ്ത കേസ്, അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്തെന്ന കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. സ്ഥിരം കുറ്റവാളിയാണ് അര്‍ജുന്‍ ആയങ്കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പര്‍ ക്ലാസില്‍ അര്‍ജുന്‍ യാത്ര ചെയ്തത് ടിടിഇ ചോദ്യം ചെയ്തപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കോട്ടയം റെയില്‍വേ പൊലീസ് കേസെടുത്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News