അന്തരീക്ഷ മലിനീകരണം നമ്മുടെ ആരോഗ്യത്തെ വളരെ മോശമായിട്ടാണ് ബാധിക്കുന്നത്. ഇത് കണ്ണുകള്‍ക്കും ഏറെ ദോഷം ചെയ്യും. വാഹനങ്ങളുടെ പുകയടക്കമുള്ള പുറത്തെ പൊടിപടലങ്ങള്‍ മാത്രമല്ല വീടിനകത്തിരിക്കുമ്പോഴും കണ്ണ് അപകടാവസ്ഥയിലാണ്.
ചെങ്കണ്ണ്, ഗ്ലോക്കോമ, തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ (എഎംഡി) തുടങ്ങിയ വിവിധ നേത്രരോഗങ്ങള്‍ക്ക് പരിസ്ഥിതി ഘടകങ്ങള്‍ കാരണമാകും. നിലവിലെ പരിസ്ഥിതിയുടെ അവസ്ഥ പരിഗണിക്കുമ്പോള്‍ കണ്ണുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദീര്‍ഘനാള്‍ മോശം അന്തരീക്ഷത്തില്‍ തുടരുന്നത് കണ്ണിന്റെ ആരോഗ്യത്തെയും കാഴ്ചശക്തിയെയും ബാധിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണുകള്‍ക്ക് നല്‍കേണ്ട കരുതല്‍
പുറത്തിറങ്ങുമ്പോള്‍ കണ്ണുകളെ സംരക്ഷിക്കാനായി സണ്‍ഗ്ലാസ് ധരിക്കുക.
ഇടയ്ക്കിടെ കൈകള്‍ കഴുകി വൃത്തിയായി സൂക്ഷിക്കണം.
എപ്പോഴും കണ്ണുകളില്‍ തൊടുന്നത് ഒഴിവാക്കുക.
കണ്ണുകള്‍ അമര്‍ത്തി തിരുമാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് കണ്ണുകളെ വരണ്ടതാക്കുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യും.
കണ്ണിന് ചുവപ്പ്, ചൊറിച്ചില്‍, നീര്‍വീക്കം, കാഴ്ച മങ്ങല്‍ തുടങ്ങിയ പ്രശ്്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ നേത്രരോഗവിദഗ്ധനെ സമീപിക്കുക.
സ്വയം ചികിത്സ ഒഴിവാക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here