വിശ്വാസ വഞ്ചനാക്കേസ്, ഗൗരി ഖാനെതിരെ കേസ്

ഇന്റീരിയര്‍ ഡിസൈനറും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാനെതിരെ കേസെടുത്ത് യുപി പൊലീസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരം വിശ്വാസ വഞ്ചനാക്കേസാണ് ഗൗരിക്കെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈ സ്വദേശിയായ ജസ്വന്ത് ഷാ നല്‍കിയ പരാതിയിലാണ് ഗൗരി ഖാനെതിരെ കേസെടുത്തിരിക്കുന്നത്.

ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസിഡറായ തുള്‍സിയാനി എന്ന കെട്ടിട നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കേസിനാധാരം. ഗൗരി ഖാന് പുറമേ തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് ചീഫ് മാനേജിങ് ഡയറക്ടര്‍ അനില്‍ കുമാര്‍ തുള്‍സിയാനി, കമ്പനി ഡയറക്ടര്‍ മഹേഷ് തുള്‍സിയാനി എന്നിവര്‍ക്കെതിരെയും ജസ്വന്ത് ഷാ പരാതി നല്‍കിയിട്ടുണ്ട്.

തുള്‍സിയാനിയുടെ ലഖ്‌നൗവിലെ ഗോള്‍ഫ് സിറ്റി ഏരിയയിലെ ഫ്‌ലാറ്റ് വാങ്ങാനായി ജസ്വന്ത് ഷാ 86 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പണം വാങ്ങിയ ശേഷം കമ്പനി അധികൃതര്‍ ഫ്‌ലാറ്റ് കൈമാറിയില്ലെന്നാണ് ഷായുടെ ആരോപണം. ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസിഡറായതിനാലാണ് താന്‍ ഫ്‌ലാറ്റ് വാങ്ങാന്‍ പണം നല്‍കിയതെന്നും എന്നാല്‍ ഗൗരി ഖാന്‍ വിശ്വാസ വഞ്ചന നടത്തിയെന്നും പരാതിക്കാരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News