അഞ്ച് ആ‍ഴ്ച പിന്നിടുമ്പോ‍ഴും ബോക്സ് ഓഫീസില്‍ തിളങ്ങി പഠാന്‍

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പഠാന്‍’ ബോക്‌സ് ഓഫീസില്‍ 1022 കോടി മറികടന്നു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും പഠാന് തിയറ്ററുകളില്‍ പ്രേക്ഷകരുണ്ട് എന്നത് വാസ്തവമാണ്. ബോക്‌സോഫീസില്‍ ഹിറ്റടിച്ച പല ചിത്രങ്ങള്‍ക്കും രണ്ടോ മൂന്നോ ആഴ്ചകള്‍ മാത്രമാണ് തീയേറ്ററില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നത്. അഞ്ചാം ആഴ്ചയിലും പഠാന് പ്രേക്ഷകരുണ്ട്.

ഇന്ത്യയില്‍ ആദ്യദിനം 57 കോടിയോളമാണ് ‘പഠാന്‍’ നേടിയത്. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനാണിത്. ഹൃത്വിക് റോഷന്റെ ‘വാര്‍’ ആദ്യദിനം 53.3 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍കൂടിയാണ് ‘പഠാന്‍’ സ്വന്തമാക്കിയത്. 44 കോടി നേടിയ ‘ഹാപ്പി ന്യൂ ഇയറി’നെയാണ് പഠാന്‍ പിന്നിലാക്കിയത്.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News