‘ജയ് ഭീം’ സംവിധായകനൊപ്പം അഭിനയിക്കാന്‍ സൂപ്പര്‍സ്റ്റാര്‍

‘ജയ് ഭീം’ സംവിധായകന്‍ ടി.ജെ ജ്ഞാനവേലിനൊപ്പം ഒന്നിക്കാന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ‘തലൈവര്‍ 170’ നിര്‍മിക്കുന്നത് തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ്.

സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് അനിരുദ്ധ് ആണ്. ചിത്രത്തിനെപ്പറ്റി ഇപ്പോള്‍തന്നെ ഒരുപാട് പ്രതീക്ഷകള്‍ ഉയര്‍ന്നുകഴിഞ്ഞു. ‘ജയ് ഭീം’ പോലൊരു ചിത്രത്തിന്റെ സംവിധായകനൊപ്പം സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുമ്പോള്‍ ആ ചിത്രം ഏത് തരത്തിലായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകരും സിനിമാലോകവും.

നിലവില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രജനികാന്ത്. ചിത്രത്തില്‍ മോഹന്‍ലാല്‍, കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാര്‍, ജാക്കി ഷ്റോഫ് തുടങ്ങിയ വലിയ താരനിരയാണുള്ളത്. ചിത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News