വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ശീലം ആവര്‍ത്തിച്ചു, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സ്ഥിരമായി കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

ഉപതെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട് ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെ വിജയത്തില്‍ അത്ഭുതമൊന്നുമില്ല. വിജയം എല്ലാവരും പ്രതീക്ഷിച്ചതാണെന്ന് ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ജനങ്ങള്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News