ബീഫ് കഴിക്കുമെന്ന് തുറന്നുപറഞ്ഞ ബിജെപി സ്ഥാനാര്‍ഥി തോറ്റു

താന്‍ ബീഫ് കഴിക്കുമെന്നും ഒരാള്‍ക്കും തടയാന്‍ പറ്റില്ലെന്നും പറഞ്ഞ ബിജെപി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ തോറ്റു. പടിഞ്ഞാറന്‍ ഷില്ലോങ്ങില്‍ നിന്ന് മത്സരിച്ച ഏര്‍ണസ്റ്റ് മാവ്രി ആണ് തോറ്റത്.

മാവ്രിയുടെ ബീഫ് പരാമര്‍ശം വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു. ‘താന്‍ ബീഫ് കഴിക്കാറുണ്ട്. മേഘാലയയില്‍ അതിനൊരു കുഴപ്പവുമില്ല. ഇവിടെ എല്ലാവരും ബീഫ് കഴിക്കും. അത് ആരാലും തടയാനാകില്ല’ എന്നതായിരുന്നു മാവ്രിയുടെ വാക്കുകള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശിച്ചത്.

വടക്കുകിഴക്കന്‍ മേഖലകളിലെ ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ബീഫ് നിയന്ത്രണം വലിയ ചര്‍ച്ചയായി ഉയര്‍ന്നുവരുന്നുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ അസമില്‍ ഗോവധം നിയന്ത്രിക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് വടക്കുകിഴക്കന്‍ മേഖലയിലെത്തന്നെ ഒരു ബിജെപി സ്ഥാനാര്‍ഥി താന്‍ ബീഫ് കഴിക്കുമെന്നും ആര്‍ക്കാണ് അതില്‍ കുഴപ്പമെന്നും ചോദിച്ച് മുന്‍പോട്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here