ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്യാം യാദവാ(38)ണ് മരിച്ചത്. പ്രൊഫസര്‍ ജയശങ്കര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ കളിച്ചുകൊണ്ടിരിക്കെ ശ്യാം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായിരുന്ന ശ്യാം ദിവസവും ജോലിക്കുശേഷം ബാഡ്മിന്റണ്‍ കളിക്കുന്നതും ശീലമാക്കിയിരുന്നു. മരണകാരണം നിലവില്‍ വ്യക്തമല്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തെലങ്കാനയില്‍ നിന്ന് വരുന്ന അഞ്ചാമത്തെ കുഴഞ്ഞുവീണുള്ള മരണമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News