ഹാത്രസ് കേസിലെ പ്രതികളെ വെറുതെവിട്ടു

രാജ്യത്തെ നടുക്കിയ ഹാത്രസ് കൊലപാതകത്തിൽ അറസ്റ്റിലായ 4 പേരിൽ 3 പേരെ കോടതി വെറുതെവിട്ടു.  ഒരാൾ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

ഉത്തർപ്രദേശിലെ പ്രത്യേക കോടതിയാണ് 3 പേരെ കുറ്റവിമുക്തരാക്കിയത്. രവി, ലവ കുശ്, രാമു എന്നിവരെ വെറുതെ വിട്ട കോടതി സന്ദീപ് എന്ന പ്രതി കുറ്റക്കാരനാണെന്നും കണ്ടെത്തി. ഐപിസി 304 പ്രകാരമാണ് സന്ദീപിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

2020 സെപ്റ്റംബർ 14നാണ് രാജ്യത്തെ നടുക്കിയ ഹാത്രസ് കൊലപാതകമുണ്ടായത്. 19 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ 4 പ്രതികളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നയുടനെ തിടുക്കപ്പെട്ട് കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ച യു.പി പോലീസിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News