ശിവശങ്കറിന് ജാമ്യമില്ല

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി ആരോപണക്കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി തള്ളി. തനിക്കെതിരെ തെളിവുകളില്ലെന്നും അതിനാൽ ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം നൽകണം എന്നായിരുന്നു ശിവശങ്കറിൻ്റെ ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ജാമ്യം നൽകരുത് എന്ന ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ശിവശങ്കറിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കേസിൻ്റെ പ്രാഥമിക ഘട്ടത്തിൽ ശിവശങ്കറിന് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.

കേസിൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും ഇഡി തന്നെ തെറ്റായി പ്രതി ചേർക്കുകയായിരുന്നെന്നും ശിവശങ്കര്‍ കോടതിയില്‍ വ്യക്തമാക്കി. ഒന്‍പത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കർ കോടതിയെ അറിയിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News