മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് ധനസഹായം ലഭിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ സര്‍ക്കാരാണ് ആദ്യം അന്വേഷണം പ്രഖ്യാപിച്ചതെന്നും അന്വേഷണം അട്ടിമറിക്കും എന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ ധനസഹായം കൈപ്പറ്റിയ സംഭവത്തില്‍ സിബിഐ അല്ലെങ്കില്‍ പ്രത്യേക സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വലിയ തട്ടിപ്പാണ് നടന്നതെന്നും അന്വേഷണം അട്ടിമറിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ പരിശോധനകള്‍ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യത്തെ കോടതി വിമര്‍ശിച്ചത്. സര്‍ക്കാര്‍ തന്നെ കേസെടുത്തതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറായെങ്കിലും, ഹര്‍ജി തള്ളി ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് ഉത്തരവിടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here