മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു

ഇടുക്കി മാങ്കുളം വലിയ പാറകുട്ടിപ്പുഴയില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

15 വയസ്സുകാരായ റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മുങ്ങി മരിച്ചത്. മൂവരും അങ്കമാലി ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. മൂന്നുപേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.

30പേര്‍ അടങ്ങുന്ന സംഘമാണ് അങ്കമാലി ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് മാങ്കുളത്തേക്ക് വിനോദസഞ്ചാരത്തിന് എത്തിയത്. സംഘത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ 8, 9 ക്ലാസുകളില്‍ പഠിക്കുന്നവരാണ്. രണ്ട് അധ്യാപകരും പ്രിന്‍സിപ്പാളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ബസ്സില്‍ ആനച്ചാല്‍ വരെ എത്തിയ സംഘം പിന്നീട് ട്രക്കിംഗിന്റെ ഭാഗമായി മാങ്കുളത്തേക്ക് ജീപ്പില്‍ പുറപ്പെടുകയായിരുന്നു. മാങ്കുളത്തെത്തിയ സംഘം വലിയ പാറുക്കുട്ടി പുഴയില്‍ ഇറങ്ങി. തുടര്‍ന്ന് മൂന്ന് പേര്‍ പുഴയിലെ കയത്തിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും മൂന്നുപേരുടെയും ജീവന്‍ നഷ്ടമായി. അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സംഘം ട്രക്കിംഗ് നടത്തിയത് എന്ന ആരോപണവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News