അമ്മ മരിച്ചതറിയാതെ 11കാരന്‍ മൃതദേഹത്തോടൊപ്പം വീട്ടില്‍ കഴിഞ്ഞത് രണ്ട് ദിവസം

അമ്മ മരിച്ചതറിയാതെ പതിനൊന്നുകാരനായ മകന്‍ അമ്മയ്‌ക്കൊപ്പം വീട്ടില്‍ താമസിച്ചത് രണ്ട് ദിവസം. ബംഗളൂരു ആര്‍ ടി നഗറില്‍ ഫെബ്രുവരി 26നാണ് നാടിനെ നടുക്കിയ സംഭവം. 44 കാരിയായ അന്നമ്മയാണ് ഉറക്കത്തിനിടെ ഷുഗര്‍ കുറഞ്ഞിനെ തുടര്‍ന്ന് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് വൃക്ക രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.

മകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനായി പുറത്ത് പോകുന്നത് സ്ഥിരമായിരുന്നു. കളിക്കിടയില്‍ ഏതെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാറുമുണ്ട്. അതിനാല്‍തന്നെ മകന്‍ തിരികെ വീട്ടില്‍ വരുമ്പോഴെല്ലാം അമ്മ ഉറക്കമാകും. ലോ പ്രഷര്‍ ഉള്ള അന്നമ്മ, താന്‍ പുറത്ത് കളിക്കാന്‍ പോയതുകൊണ്ട് തന്നോട് പിണങ്ങിയിരിക്കുകയാണ് എന്നാണ് മകന്‍ കരുതിയിരുന്നത്.

അമ്മ മരിച്ചതറിയാത്ത മകന്‍, രണ്ട് ദിവസമായിട്ടും അമ്മ തന്നോട് ഒന്നും മിണ്ടുന്നില്ലെന്നും എപ്പോഴും ഉറക്കമാണെന്നും സുഹൃത്തുക്കളോടും മറ്റും പറയുകയും ചെയ്തിരുന്നു. വീട്ടില്‍ നിന്നും വരുന്ന ദുര്‍ഗന്ധത്തെ തുടര്‍ന്ന് അയൽവാസികൾ വീട് പരിശോധിച്ചപ്പോഴാണ് അന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ആര്‍ടി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പൊലീസ് പറയുന്നതനുസരിച്ച്, മരിച്ച അന്നമ്മയും മകനും ഭര്‍ത്താവിന്റെ മരണശേഷം ഗംഗാനഗറിലെ യെല്ലമ്മ ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. അന്നമ്മ വീട്ടുജോലി ചെയ്തായിരുന്നു മകനെ പഠിപ്പിച്ചിരുന്നത്.

എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസമായി അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ജോലിക്ക് പോയിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍വെച്ച് തന്നെ അന്നമ്മ മരണപ്പെടുകയായിരുന്നു. കുട്ടി സ്‌കൂളില്‍ പോയ സമയത്താണ് പൊലീസും അയല്‍വാസികളും വീട് പരിശോധിച്ചത്. കുട്ടി ഇപ്പോള്‍ അമ്മയുടെ സഹോദരന്റെ വീട്ടിലാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News