വില്ലൻ പ്രിത്വിരാജ് തന്നെ !

അനൗൺസ് ചെയ്തപ്പോൾ മുതൽക്കെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പലനടയിൽ. ബേസിൽ ജോസഫ്, പ്രിത്വിരാജ് എന്നിവർ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുദ്ദുഗൗ, അന്താക്ഷരി, ജയ ജയ ജയ ജയ ഹേ എന്ന സിനിമകളുടെ സംവിധായകൻ വിപിൻ ദാസാണ്.

കഴിഞ്ഞ ദിവസങ്ങളിൽ നടൻ ബൈജു സന്തോഷ് ഗുരുവായൂരമ്പലനടയിലിനെപ്പറ്റി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചാവിഷയം. സിനിമയിൽ പ്രിത്വിരാജ് വില്ലനായാണ് എത്തുന്നത് എന്നതായിരുന്നു ബൈജു സന്തോഷ് പുറത്തുവിട്ട വിവരം. ഇതുവരെ സിനിമയിലെ കഥാപാത്രങ്ങളുടെ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. അതുകൊണ്ടുതന്നെ കേട്ടയുടനെ സോഷ്യൽ മീഡിയയും പ്രിത്വിരാജ് ആരാധകരും വാർത്ത ഏറ്റെടുത്തുകഴിഞ്ഞു.

കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥ എഴുതിയ ദീപു പ്രദീപ് ആണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. തന്റെ എല്ലാ സിനിമകളും ഹിറ്റാക്കിയ വിപിൻ ദാസ് ഈ സിനിമയും മികച്ച വിജയമാക്കിത്തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News