കാറിനുള്ളിലിരുന്നത് 8 മണിക്കൂര്‍; ചൂടേറ്റ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം; അച്ഛനെതിരെ കൊലക്കുറ്റം

കാറിനുള്ളിലിരുന്ന് കടുത്ത ചൂടേറ്റ് രണ്ടുവയസ്സുള്ള കുട്ടി മരിച്ച സംഭവത്തില്‍ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി. രണ്ടുവയസ്സുള്ള കുട്ടി ഏകദേശം എട്ടുമണിക്കൂറോളമാണ് കാറിനുള്ളില്‍ കുടുങ്ങിയത്. യു.എസിലെ അലബാമ അറ്റ്മോറിലായിരുന്നു സംഭവം.

ഫെബ്രുവരി 27നുണ്ടായ സംഭവത്തിലാണ് 51കാരനായ അച്ഛന്‍ ഷോണ്‍ റൗണ്‍സാവലിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തത്. കാറിനുള്ളിലിരുന്ന് കടുത്ത ചൂടേറ്റാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിനെ ഡേ കെയറില്‍ കൊണ്ടുവിടാന്‍ പോയ അച്ഛന്‍ കുഞ്ഞ് കാറിലുള്ള കാര്യം മറക്കുകയും കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി പുറത്ത് പോവുകയുമായിരുന്നു.

കൊടും ചൂടത്ത് എട്ടുമണിക്കൂറോളമാണ് കുട്ടി കാറിനുള്ളില്‍ ഇരുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News