ബോളിവുഡ് നടി സുസ്മിത സെന്നിന് ഹൃദയാഘാതം

പ്രശസ്ത ബോളിവുഡ് നടി സുസ്മിത സെന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായി. മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ സുസ്മിത സെന്‍, ഇന്‍സ്റ്റഗ്രാമിലൂടെയാണ് വാര്‍ത്ത പങ്ക് വച്ചത്.

”നിങ്ങളുടെ ഹൃദയം സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും” എന്ന കുറിപ്പിലൂടെയാണ് തനിക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതം ഉണ്ടായെന്നും ഇപ്പോള്‍ സുഖമായിരിക്കുന്നെന്നും ബോളിവുഡ് നടി സുസ്മിത സെന്‍ വെളിപ്പെടുത്തിയത്.

നിരവധി ആരാധകരാണ് സുസ്മിതയുടെ ആരോഗ്യത്തില്‍ ആശങ്ക പങ്ക് വെച്ചും വേഗം സുഖം പ്രാപിക്കാന്‍ ആശംസകള്‍ അറിയിച്ചും ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News