തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അംഗങ്ങളായ സമിതിയുടെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി നിയമിക്കണമെന്ന ചരിത്രവിധിയെ സ്വാഗതം ചെയ്ത് സിപിഐഎം പൊളിറ്റ്ബ്യൂറോ.
സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പുകള്‍ സംഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുള്ള അധികാരം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളത്. തെരഞ്ഞടുപ്പ് കമ്മീഷന്‍ ഭരണനിര്‍വഹണവിഭാഗത്തിന്റെ സ്വാധീനത്തില്‍ നിന്നും പൂര്‍ണമായും മുക്തരാകണമെന്നും വിധിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍, ലോക്പാല്‍ തുടങ്ങിയവരെ നിയമിക്കുന്നത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയമിക്കണമെന്ന നിലപാട് സിപിഐഎം നേരത്തെ തന്നെ മുന്നോട്ടുവെച്ചിട്ടുള്ളതാണെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here