വോട്ട് ചെയ്തവർക്ക് നന്ദി, ജനങ്ങൾക്കായി ഇനിയും ഊർജത്തോടെ പ്രവർത്തിക്കും; സിപിഐഎം പിബി

ത്രിപുര തെരഞ്ഞെടുപ്പിലെ പ്രകടനത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സിപിഐഎം പിബി. വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയെന്നും ജനങ്ങൾക്കായി ഇനിയും തുടർന്ന് പ്രവർത്തിക്കുമെന്നും പാർട്ടി പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെ…

‘അന്തിമ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2018 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ 44 സീറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 60 എംഎല്‍എമാരുള്ള ത്രിപുര നിയമസഭയില്‍ ബിജെപി സഖ്യം നേരിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.

ബിജെപിയെ തള്ളിപ്പറഞ്ഞ് ഇടതുമുന്നണിക്കും പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്കും വോട്ട് ചെയ്ത എല്ലാവര്‍ക്കും സിപിഐഎം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങള്‍ക്കുനേരെ അഴിച്ചുവിട്ട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ മുന്നിട്ടിറങ്ങിയ സിപിഐഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെ പൊളിറ്റ് ബ്യൂറോ അഭിനന്ദിക്കുന്നു.

ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിപിഐഎമ്മും ഇടതുമുന്നണിയും വീണ്ടും പ്രതിബദ്ധതയോടെയും ഊര്‍ജത്തോടെയും പ്രവര്‍ത്തിക്കും.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News