ബിജെപി വിജയം നിലനിര്‍ത്തിയത് പണത്തിന്റെയും അക്രമത്തിന്റെയും സ്വാധീനത്തില്‍: സീതാറാം യെച്ചൂരി

ത്രിപുരയില്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിര്‍ത്തിയതെന്നും കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞുവെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ. പണത്തിന്റെയും അക്രമത്തിന്റെയും സ്വാധീനം ഉപയോഗിച്ചാണ് ബിജെപി വിജയം നിലനിര്‍ത്തിയതെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

2018ല്‍ 44സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ നേടാനായത് 33 സീറ്റുകള്‍ മാത്രം. ത്രിപുരയില്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിര്‍ത്തിയതെന്നും കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞുവെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ബിജെപി ത്രിപുരയില്‍ അക്രമരാഷ്ട്രീയം മുന്നോട്ട് വച്ചപ്പോഴും അതെല്ലാം ധൈര്യപൂര്‍വം മറികടന്ന് ഇടത് സഖ്യത്തോടൊപ്പം നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദിയും പൊളിറ്റ് ബ്യൂറോ അറിയിച്ചു.

സംസ്ഥാനത്ത് തിപ്രമോതയ്ക്ക് ആദിവാസി വിഭാഗത്തിന്റെ പിന്തുണ ലഭിച്ചെന്നും പ്രത്യേക സംസ്ഥാനം വേണമെന്ന വികാരം തിപ്രമോതയ്ക്ക് ഗോത്ര മേഖലയില്‍ അനുകൂലമായെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ത്രിപുരയിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലവും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും നേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News