തെറ്റ് തിരുത്താതെ മുന്നോട്ട് പോകാനാവില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തെറ്റ് തിരുത്താതെ ആര്‍ക്കും പാര്‍ട്ടിയില്‍ മുന്നോട്ട് പോകാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തെറ്റുതിരുത്തല്‍ രേഖ കര്‍ശനമായി നടപ്പിലാക്കും. തെറ്റായ എല്ലാ പ്രവണതകളെയും തിരുത്തണമെന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളോടെ ജീവിക്കണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാര്‍ സംസ്ഥാനത്തിന് വേണ്ടി വാദിക്കാതെ മോദി സര്‍ക്കാരിന്റെ ക്രൂരമായ അവഗണനക്ക് ചൂട്ടുപിടിക്കുകയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന് അനുവദിച്ച പദ്ധതികള്‍ പോലും നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്രമന്ത്രി വി മുരളിധരന്‍ കേരളത്തിന് ഒന്നും ലഭിക്കരുതെന്ന പ്രതികാര ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കേരളത്തിന് നല്‍കാമെന്നേറ്റ പദ്ധതികള്‍ പോലും കേന്ദ്രം നല്‍കുന്നില്ല. കൊച്ചുവേളി ടെര്‍മിനലിന് അനുവദിച്ച ‘ഓട്ടോമാറ്റിക്ക് കോച്ച് വാഷിങ്ങ് പ്ലാന്റ്’ തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലേക്ക് മാറ്റാനുള്ള റെയില്‍വെയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പാചകവാതക വില വര്‍ധനവിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകുന്നില്ല. യുഡിഎഫ് ബിജെപി കൂട്ടുകെട്ട് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ തെളിഞ്ഞുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News