മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി പിന്തുണ

മേഘാലയയില്‍ സഖ്യ രൂപീകരണത്തിന് എന്‍പിപിയും ബിജെപിയും. മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാംഗ്മ ആഭ്യന്തര മന്ത്രി അമിത്ഷായുമായി ഫോണില്‍ സംസാരിച്ചു. കൊണ്‍റാഡ് സാംഗ്മ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു.ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ ഇതിനായി നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മേഘാലയയില്‍ കൊണ്‍റാഡ് സാംഗ്മയുടെ എന്‍പിപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് ആകെ കിട്ടിയത് 4 സീറ്റ് മാത്രമാണ്. സാംഗ്മയുടെ പാര്‍ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേവല ഭൂരിപക്ഷം തികക്കാനായില്ലെങ്കിലും 28 സീറ്റിന്റെ മേല്‍കൈ എന്‍പിപി സ്വന്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ആറ് സീറ്റും കോണ്‍ഗ്രസ് നാല് സീറ്റും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News