വികസിത രാജ്യങ്ങളിലേതിന് തുല്യമായ വികസനമാണ് സിപിഐഎമ്മിന്റെ ലക്ഷ്യം

നാട്ടിലെ വികസനങ്ങളോട് അനുഭാവ പൂര്‍ണമായ സമീപനമുണ്ടാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വികസിത രാജ്യങ്ങളിലേതിന് തുല്യമായ വികസനമാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ജനകീയ പ്രതിരോധ ജാഥയുടെ പാലക്കാട് ജില്ലയിലെ രണ്ടാം ദിവസത്തെ സമാപന വേദിയായ കോങ്ങാട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍.

രണ്ടാം ദിവസം കൂറ്റനാട്, ചെറുപ്പുളശ്ശേരി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, കോങ്ങാട് എന്നിവിടങ്ങളിലാണ് സ്വീകരണമൊരുക്കിയത്. വിവിധ കേന്ദ്രങ്ങളില്‍ പി കെ ബിജു, എം സ്വരാജ്, സി എസ് സുജാത, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ തുടങ്ങിയവര്‍ ജാഥാ മുദ്രാവാക്യം വിശദീകരിച്ചു.

പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, നേതാക്കള്‍ എന്‍ എന്‍ കൃഷ്ണദാസ്, സി കെ രാജേന്ദ്രന്‍, കെ എസ് സലീഖ തുടങ്ങിയവര്‍ പങ്കെടുത്തു. നാളെ നെന്മാറ, ചിറ്റൂര്‍, ആലത്തൂര്‍, വടക്കഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തോടെ പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News